ഹിന്ദി സേവി സമ്മാൻ പ്രഖ്യാപിച്ചു.
സ്വാതന്ത്യ സമര കാലത്ത് മഹാത്മജിയുടെ ആഹ്വാനമനുസരിച്ച് ഹിന്ദി പഠിക്കാനും പ്രചരിപ്പിക്കാനും മുന്നോട്ട് വന്ന തലമുറയിലെ കേരളീയരുടെ സ്മരണാർത്ഥം ഭാഷാ സമന്വയ വേദി ഏർപ്പെടുത്തിയ ഹിന്ദി സേവിസമ്മാൻ 2023 പ്രഖ്യാപിച്ചു.
ഹിന്ദി അധ്യാപനത്തോടൊപ്പം സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ മുഴുകിയവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.
വിവിധ ജില്ലകളിൽ നിന്ന് പുരസ്കാരം നേടിയവർ:
- ഡോ. പി. വി. കൃഷ്ണൻ നായർ (തൃശൂർ)
- ഡോ. എം. എസ്. രാധാകൃഷ്ണപിള്ള, ഡോ. വി. കെ. ജയശ്രി (തിരുവനന്തപുരം)
- പ്രൊഫ. എൻ. ലീല, വിമല. കെ (കണ്ണൂർ)
- സുരേന്ദ്രൻ. ടി, എൻ. വി. കുഞ്ഞിരാമൻ, വി. എസ്. രമണൻ (കോഴിക്കോട്)
ഡോ. ആർസു, ഡോ. പി. കെ. രാധാമണി, ഡോ. ഒ. വാസവൻ, വേലായുധൻ പള്ളിക്കൽ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ഹിന്ദി ദിനാഘോഷത്തിൻ്റെ ഭാഗമായി 2023 സപ്തംബർ 14 ന് 4 മണിക്ക് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിക്കിമിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരൻ യുവ ബരാൾ പരിപാടി ഉദ്ഘാടനം ചെയ്യും.
- തീയതിയും സമയവും: 2023 സപ്തംബർ 14 ന്, 4 മണി.
- വേദി: അളകാപുരി, കോഴിക്കോട്.