ബഹു.കേരള ഗവർണ്ണറുടെ ക്ഷണപ്രകാരം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷാ സമന്വയ വേദിയുടെ 40 പേരടങ്ങുന്ന പ്രതിനിധി സംഘം 2024 മെയ് 30-ന് രാജ്ഭവനിൽ ഗവർണ്ണറെ സന്ദർശിച്ചു. വേദി പ്രസിഡൻ്റ് ഡോ.ആർസു വേദിയിലെ അംഗങ്ങളായ ഡോ.കെ.സി.അജയകുമാർ, ഡോ. ഷീന ഈപ്പൻ എന്നിവരുടെ പുസ്തകങ്ങൾ ബഹു.ഗവർണ്ണർ പ്രകാശനം ചെയ്തു. ഭാരതത്തിൻ്റെ ഭാഷാ വൈവിധ്യത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം പണ്ഡിതോചിതമായിരുന്നു. എഴുത്തുകാർ, വിവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരടങ്ങിയതായിരുന്നു പ്രതിനിധി സംഘം.