"തിരഞ്ഞെടുത്ത തെലുഗു കഥകൾ" പ്രകാശനം ചെയ്തു.
Date: 03/08/2024
കോഴിക്കോട്: സാഹിത്യ സാംസ്കാരിക രംഗത്തെ മുന്നേറ്റം കൊണ്ടാണ് ജനങ്ങളിൽ ശാസ്ത്രാവബോധം വളരുന്നതെന്ന് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. മനുഷ്യരെ വിഭജിക്കാൻ മതവും ജാതിയും തുടങ്ങി ധാരാളം ഘടകങ്ങളുള്ളപ്പോൾ മനുഷ്യരെ ഒന്നിച്ചു നിർത്താൻ സാഹിത്യവും വിവർത്തനവുമെ ഉള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷാ സമന്വയ വേദി അംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തെലുഗു ചെറുകഥകളുടെ സമാഹാരം-തിരഞ്ഞെടുത്ത തെലുഗു കഥകൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിൻ സർവ്വകലാശാല ഹിന്ദി വകുപ്പ് മേധാവി ഡോ. പി. പ്രണീത ആദ്യ പ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. ആർസു അധ്യക്ഷനായിരുന്നു. വിദേശഭാഷകളിൽ നിന്നുള്ള എഴുത്തുകാരെ നമുക്ക് പരിചയമാണന്നും എന്നാൽ അയൽപക്ക ഭാഷയിലെ എഴുത്തുകാരെ അറിയില്ലന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ഭാഷകളിലെ എഴുത്തുകാരെ മലയാളം വായനക്കാർക്ക് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഭാഷാ സമന്വയ വേദി നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുസ്തകത്തിൻ്റെ കോർഡിറേറ്റിംഗ് എഡിറ്റർ ഡോ. സൂര്യ ബോസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. ആർസു എഡിറ്ററും ഡോ. ജെ.എൽ. റെസ്സി കൺസൾട്ടൻ്റ് എഡിറ്ററുമാണ്. പി.പി. ശ്രീധരനുണ്ണി, കെ.പി. സുധീര, ഡോ. ഒ. വാസവൻ എന്നവർ ചടങ്ങിൽ സംബന്ധിച്ചു.