ഡോ. ആർസുവിൻ്റെ അമൃതവർഷത്തിൽ ഒത്തുകൂടി ഗവേഷണ വിദ്യാർഥികൾ.
Date: 03/08/2024
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോ. ആർസുവിൻ്റെ പൂർവ്വ ഗവേഷണ വിദ്യാർഥികൾ ഗുരുനാഥൻ്റെ 75-ാം പിറന്നാളാഘോഷത്തിന് ഒത്തു കൂടി. വിദ്യാർഥികളും ഭാഷാ സമന്വയ വേദി അംഗങ്ങളും അദ്ദേഹത്തിന് ആശംസകൾ നേരുകയും സ്നേഹോപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഡോ. ആർസു അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ഹിന്ദി പുസ്തകത്തിൻ്റെ കോപ്പി വിദ്യാർഥികൾക്ക് സമ്മാനിച്ചു. പഠനത്തിനു ശേഷവും വിദ്യാർഥികളുമായി ആത്മബന്ധം സൂക്ഷിക്കുന്ന അപൂർവ്വം അധ്യാപകരിൽ ഒരാളാണ് ഡോ. ആർസുവെന്ന് വിദ്യാർഥികൾ പറഞ്ഞു. എന്നും തൻ്റെ വിദ്യാർഥികൾക്ക് പ്രോത്സാഹനവും മാർഗ്ഗദർശനവും നൽകുന്ന മാതൃകാ അധ്യാപകനാണ് അദ്ദേഹമെന്ന് അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ പങ്കെടുത്ത ഭാഷാ സമന്വയ വേദി അംഗങ്ങൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സംബന്ധിച്ചു. ഡോ. പി. ബാലകൃഷ്ണൻ, ഡോ. എം. അരവിന്ദൻ, ഡോ. ഇ. മിനി, ഡോ. സി.കെ. ജയിംസ്, ഡോ. പി. സുപ്രിയ, കെ.പി. സുധീര, ഡോ. ഗോപി പുതുക്കോട്, തിക്കോടി നാരായണൻ, ഇ.കെ. ഉമ, ഡോ. രതീഷ് നിരാല, ഡോ. യു.എം. രശ്മി, ഡോ. കെ. ഭാർഗവൻ, വി.എസ്. രമണൻ, കെ.ജി. രഘുനാഥ്, ഡോ. ശ്രീജ പ്രമോദ്, വേലായുധൻ പള്ളിക്കൽ, കെ.എം വേണുഗോപാൽ, കെ.പി. ആലിക്കുട്ടി ഡോ. കെ. ആശീവാണി എന്നിവർ സംസാരിച്ചു.
കോഴിക്കോട്ടെ പ്രശസ്തമായ ശങ്കരൻ ബേക്കറി സമ്മാനിച്ച പിറന്നാൾ കേക്ക് ആഘോഷത്തിന് മധുരം പകർന്നു. പിറന്നാൾ സദ്യയും ഉണ്ടായിരുന്നു. ഡോ. ഒ. വാസവനായിരുന്നു പരിപാടിയുടെ സംയോജകൻ.