ഝാർഖണ്ഡ് കഥകളുടെ പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു.
4/11/2025
കുമരകം: ഭാഷാസമന്വയവേദി അംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഝാർഖണ്ഡിൽ നിന്നുള്ള 25 കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. ഭാഷാ സമന്വയവേദിയും കുമരകം എസ്. എൻ കോളജും സംയുക്തമായി കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവല്ല സബ് കലക്ടർ സുമിത് കുമാർ ഠാക്കുർ മഹാത്മാഗാന്ധി സർവ്വകലാശാല സിൻ്റിക്കേറ്റ് അംഗം അരുൺ കെ. ശശീന്ദ്രന് നൽകി പ്രകാശനം ചെയ്തു. ഭാഷാ വിവിധ്യവും സാംസ്കാരിക സമന്വയവും എന്ന വിഷയത്തിലുള്ള ദേശീയ സെമിനാർ എഴുത്തുകാരനും ഭാഷാസമന്വയ വേദി പ്രസിഡൻ്റുമായ ഡോ. ആർസു ഉദ്ഘാടനം ചെയ്തു. ഝാർഖണ്ഡിൽ നിന്നുള്ള എഴുത്തുകാരൻ ഡോ. രണേന്ദ്ര് ഓൺലൈനിലൂടെ മുഖ്യ പ്രഭാഷണം നടത്തി. ഡോ. രതീഷ് നിരാല പുസ്തകം പരിചയപ്പെടുത്തി. ഡോ. ഒ. വാസവൻ, ഡോ. എം. കെ. പ്രീത എന്നിവർ ആശംസകളർപ്പിച്ചു. ഡോ. നാദിയ സി. രാജ് സ്വാഗതവും ഡോ. സിമി പി. സുകമാർ കൃതജ്ഞതയും രേഖപ്പെടുത്തി. സെമിനാറിൽ വിവിധ സെഷനുകളിലായി ഡോ. സവിത പ്രമോദ്, ഡോ. അനീഷ് സിറിയക്, ഡോ. ജ്യോതിമോൾ, ഡോ. അശ്വതി ബാലചങ്കൻ, ഡോ. മഞ്ജുഷ വി, ഡോ. അഞ്ജു ഇ. എൻ, യൂജിഷ്ഗോപി, ഡോ. സുരഭിമുത്തു എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. സുരേഷ് പരമേശ്വരൻ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.