വിവിധ ഭാഷകളിലെ കവിതകളുമായി ഭാരതീയ കാവ്യോത്സവം

23/1/2026

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭാഷാസമന്വയവേദി പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ സഹകരണത്തോടെ മലബാർ ക്രിസ്ത്യൻ കോളജിൽ സംഘടിപ്പിച്ച ഭാരതീയ കാവ്യോത്സവത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള കവിതകൾ അവതരിപ്പിച്ചു. 25 ഭാഷകളിൽ നിന്നും തിരഞ്ഞെടുത്ത കവിതകൾ മലയാളത്തിൽ വിവർത്തനം ചെയ്ത് ഒരേ വേദിയിൽ അവതരിപ്പിച്ച പരിപാടി നാടിൻ്റെ ഭാഷാ ബഹുസ്വരതയെ അടയാളപ്പെടുത്തുന്നതായിരുന്നു.  ഹിന്ദി കവിയും ‘ഭാഷ’ മാസികയുടെ മുൻ പത്രാധിപരുമായ ഡോ. ഭഗവതി പ്രസാദ് നിദാരിയ ഉദ്ഘാടനം ചെയ്തു. അനേകം നദികൾ ഒഴുകി ഒഴുകി സാഗരത്തിൽ ചേരുന്നതുപോലെ ഭാരതീയ ഭാഷകൾ ഹിന്ദി എന്ന മഹാസാഗരത്തോട് ചേർന്നൊഴുകണമെന്ന് ടാഗോർ ആഗ്രഹം പ്രകടിപ്പിച്ചത് ഇന്നും സംഗതമാണന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ശാസ്ത്രവും ചരിത്രവും ആചാരനുഷ്ഠാനങ്ങളും വ്യത്യസ്തങ്ങളായിരിക്കുമ്പോഴും ഇന്ത്യയുടെ സംസ്കാരവും ജീവിത ദർശനവും സമാനമാണ്. ഇതറിയാൻ വിവർത്തനത്തെ ആശ്രയിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പാൾ ഡോ. സച്ചിൻ പി. ജയിംസ് അധ്യക്ഷനായി. കവി പി. പി. ശ്രീധരനുണ്ണി മുഖ്യാതിയിയായിരുന്നു. ഡോ. ആർസു ആമുഖ ഭാഷണം നടത്തി. ഒരേ ജലാശയത്തിൽ നിന്ന് വ്യത്യസ്ത പാത്രങ്ങളിൽ ജലമെടുക്കുമ്പോൾ പാത്രത്തിൻ്റെ ആകൃതിയല്ല ജലത്തിൻ്റെ സാദൃശ്യമാണ് അടുത്തറിയേണ്ടതെന്ന് ഭാരതീയ കവിതകളുടെ ഭാവതലത്തെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ആർസുവിൻ്റെ ഭാരതീയ കവിതകളുടെ പൂത്താലം എന്ന കൃതി ഡോ. നിദാരിയ പി. പി. ശ്രീധരനുണ്ണിയ്ക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ഡോ. പി. കെ. രാധാമണിയും ഡോ. വി. എസ്. റോബർട്ടും അതിഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. ജൂമിയ ഫർഹാന, നിധി കെ, സൂര്യ മേധ എന്നിവർ സംസാരിച്ചു. മലയാളം വകുപ്പ് മേധാവി ഡോ. റോബർട്ട് വി. എസ് സ്വാഗതവും ഭാഷാസമന്വയവേദി സെക്രട്ടറി ഡോ. ഒ. വാസവൻ നന്ദിയും പറഞ്ഞു. തുടർന്ന്  ഡോ. ആർസു, ഡോ. പി. കെ. രാധാമണി, ഡോ. സി. രാജേന്ദ്രൻ, ഡോ. ഒ. വാസവൻ, ഡോ. എൻ. കെ. ശശീന്ദ്രൻ, കെ. ജി. രഘുനാഥ്, ഡോ. എം. കെ. പ്രീത, ഡോ. സി. സേതുമാധവൻ, എം. എസ്. ബാലകൃഷ്ണൻ, കെ. വരദേശ്വരി, ഡോ. രശ്മിയു എം, വി. എസ്. രമണൻ, പി. സി. ഗംഗാദേവി, ഡോ. ആശീ വാണി കെ, വേലായുധൻ പള്ളിക്കൽ, കെ. എം. വേണുഗോപാലൻ, ഡോ. എം. കെ. അജിതകുമാരി, സഫിയ നരിമുക്കിൽ, കെ.രാജേന്ദ്രൻ, ഡോ. സംഗീത. പി, എൻ. പ്രസന്നകുമാരി എന്നിവർ വിവിധ ഭാഷകളിൽ നിന്നുള്ള കവിതകളുടെ മലയാളം പരിഭാഷ അവതരിപ്പിച്ചു. പി. പി. ശ്രീധരനുണ്ണി മലയാളം കവിത അവതരിപ്പിച്ചു.

WhatsApp Image 2026-01-26 at 5.34.59 PM (1)