കോഴിക്കോട്: ഭാരതീയ ഭാഷകൾ തമ്മിലുള്ള സൗഹാർദ്ദത്തിന് ഊന്നൽ നൽകുന്ന എഴുത്തുകാർക്കായി ന്യൂദില്ലിയിലെ ഹേമകുണ്ഡ് പ്രകാശൻ ഏർപ്പെടുത്തിയ ഭാഷാ സാരഥി പുരസ്കാരത്തിന് ഡോ. ആർസു അർഹനായി. ജ്ഞാനപീം പുരസ്കാര ജേതാവ് മഹാകവി അക്കിത്തത്തിൻ്റെ ആത്മകഥാംശമുള്ള ലേഖനങ്ങളുടെ ഇയ്യിടെ പ്രസിദ്ധീകരിച്ച ഹിന്ദി പരിഭാഷ ‘മേരേ ജീവനാനുഭവ് മേരേ കാവ്യാനുഭവ് ‘എന്ന ഡോ. ആർസുവിൻ്റെ കൃതിയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിവർത്തനങ്ങളിലൂടെ ഭാരതീയ ഭാഷകളുടെയും സാഹിത്യത്തിൻ്റെയും വളർച്ചയ്ക്ക് ഡോ. ആർസു ഗണ്യമായ സംഭാവനകൾ നൽകിയെന്ന് പുരസ്കാര സമിതി വിലയിരുത്തി.
ഹിന്ദിയിലും മലയാളത്തിലുമായി വിവർത്തനങ്ങളടക്കം 100-ൽ അധികം പുസ്തകങ്ങൾ ആർസുവിൻ്റേതായി പ്രവിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാഷാസമന്വയവേദിയുടെ പ്രസിഡൻ്റാണ്.