ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പൂർവ്വാപർ മാഗസീൻ നൽകുന്ന 2026-ലെ പൂർവ്വാപർ ഭാഷാ സേതുപുരസ്കാരത്തിന് ഡോ. ആർസു അർഹനായി. 51,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം . ഭാഷകൾ തമ്മിലുള്ള സഹോദര്യത്തിനും സാംസ്കാരിക വിനിമയത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പൂർവ്വാപർ സമിതി ഏകകണ്ഠമായാണ് ഡോ. ആർസുവിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് എഡിറ്റർ പ്രൊഫ. സൂര്യപാൽസിംഗ് അറിയിച്ചു.
മൗലിക കൃതികളും വിവർത്തനങ്ങളുമടക്കം മലയാളത്തിലും ഹിന്ദിയിലുമായി 100-ൽ അധികം പുസ്തകങ്ങൾ ഡോ. ആർസുവിൻ്റെതായുണ്ട്. ദേശീയ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സപ്തംബർ ആദ്യവാരം ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.