എം.ടി കൃതികളെ വിലയിരുത്തി വിദ്യാർഥികൾ

15/7/2026

കോഴിക്കോട്: എം. ടി. വാസുദേവൻ നായരുടെ ജന്മദിനത്തിൽ ഭാഷാ സമന്വയ വേദി കോഴിക്കോട് മാനാഞ്ചിറ ഗവ. ടീച്ചർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ എം ടി കൃതികളെ വിലയിരുത്തി വിദ്യാർഥികൾ. എം ടിയുടെ പ്രസ്തമായ കാലം, രണ്ടാമൂഴം, നാലുക്കെട്ട്, മഞ്ഞ് തുടങ്ങി 10 കൃതികളെ കുറിച്ച് വിദ്യാർഥികൾ ആസ്വാദനങ്ങൾ അവതരിപ്പിച്ചു. പരിപാടി എഴുത്തുകാരനും വിവർത്തകനുമായ ഡോ. ആർസു ഉദ്ഘാടനം ചെയ്തു. പിറന്ന ഗ്രാമത്തിൻെറയും കുടുംബത്തിൻ്റെയും പശ്ചാത്തലത്തിൽ കഥ എഴുതി തുടങ്ങിയ എം ടിയുടെ എഴുത്തിന് ഭാരതീയ ബോധവും വിശ്വ ബോധവും ആഴവും വിസ്താരവും നൽകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ ദിവ്യ ടി.കെ. അധ്യക്ഷത വഹിച്ചു. ഒ. കഞ്ഞിക്കണാരൻ, ഡോ. പി. കെ. രാധാമണി, ഡോ. ഒ. വാസവൻ, ധന്യ. സി എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ കാർത്തിക എസ്, അനഘ എം രാജ്, നവ്യദാസ് വി. കെ, കാർത്തിക ചന്ദ്രൻ, അബിനാസ്, ഗോപിക. സി, ശ്രീജിത്ത്. ടി, ഗോപികകൃഷ്ണ, സ്വാതി എസ്. എസ്, മെഹനാസ് ടി. കെ എന്നിവർ പങ്കെടുത്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും ഉപഹാരമായി എം ടിയുടെ പുസ്തകങ്ങളും നൽകി.